ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തിമോപചാരം അർപ്പിച്ചു. ഭൗതികശരീരം പൊതുദർശനത്തിന് വച്ച ചെന്നൈ രാജാജി ഹാളിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരം അർപ്പിച്ചത്.
ജയലളിതയുടെ നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിൽ നികത്താനാവാത്ത നഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഭരണാധികാരി എന്ന നിലയിൽ ജയലളിതയുടെ ജനങ്ങളുമായുള്ള ബന്ധവും, ദരിദ്ര ജനവിഭാഗങ്ങൾക്കും സ്ത്രീകൾക്കും നൽകിയ പരിഗണനയും എല്ലാവർക്കും പ്രചോദനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.