ചവറ: കൊല്ലത്ത് ചവറയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. നിയന്ത്രണം നഷ്ടമായ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നുവെന്നാണ് വിവരം.
ഇന്നു രാവിലെയോടെയാണ് അപകടമുണ്ടായത്. അതേസമയം ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.