ന്യൂഡൽഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്തിമോപചാരമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലേക്കു തിരിച്ചു.
ചെന്നൈയിലെത്തുന്ന പ്രധാനമന്ത്രി ജയലളിതയുടെ ഭൗതികശരീരത്തിൽ പുഷ്പങ്ങളർപ്പിക്കും. പ്രധാനമന്ത്രിയെക്കൂടാതെ രാഷ്ട്രപതി പ്രണബ് മുഖർജിയും ചെന്നൈയിൽ എത്തിച്ചേരും. ഇതു കൂടാതെ കേന്ദ്രത്തിലെ മുതിർന്ന മന്ത്രിമാരും രാജ്യസഭാംഗങ്ങളും ജയലളിതയ്ക്ക് അന്ത്യോപചാരമർപ്പിക്കാനെത്തും.
കേരളത്തിൽ നിന്നും ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും ഇന്ന് ചെന്നൈയിലെത്തിച്ചേരുന്നുണ്ട്.