ന്യൂഡൽഹി : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം ഇന്ത്യൻ രാഷ്ട്രീയത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ജയലളിതയുടെ നിര്യാണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നെന്നും പ്രധാനമന്ത്രി. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ അവർ സ്ത്രീകളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടേയും ക്ഷേമം ലക്ഷ്യമിട്ട മുഖ്യമന്ത്രിയായിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.ഈ നഷ്ടം സഹിക്കാനുള്ള ശക്തിയും ധൈര്യവും തമിഴ്നാട് ജനതയ്ക്കുണ്ടാകട്ടെയെന്നും അദ്ദേഹ അനുശോചന സന്ദേശത്തിൽ കുറിച്ചു