ടോക്കിയോ: പുതുതായി നാലു മൂലകങ്ങൾ കൂടി ഉൾപ്പെടുത്തി ആവർത്തനപ്പട്ടിക (പീരിയോഡിക് ടേബിൾ) വിപുലീകരിച്ചു. നിഹോനിയം, ടെന്നസിൻ, മോസ്കോവിയം, ഒഗനേസൺ എന്നീ നാലു മൂലകങ്ങളാണ് പീരിയോഡിക് ടേബിളിൽ പുതുതായി ഇടം പിടിച്ചിരിക്കുന്നത്.
പരീക്ഷണശാലകളിൽ കൃത്രിമമായി നിർമ്മിച്ച ഈ മൂലകങ്ങൾക്ക് പേരു പ്രഖ്യാപിച്ചിരിക്കുന്നത് ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി ആണ്.
ജാപ്പനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ മൂലകം 113ന് ഉദയസൂര്യന്റെ നാട് എന്നർത്ഥം വരുന്ന നിഹോൺ എന്ന വാക്കിൽ നിന്നും നിഹോനിയം എന്നാണ് പേരു നൽകിയിട്ടുളളത്. ഏഷ്യയിൽ തന്നെ കണ്ടെത്തുന്ന ആദ്യ മൂലകമാണിത്.
മൂലകം 115 മോസ്കോവിയത്തിന് ഈ പേരു ലഭിച്ചത് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്നാണ്. യു.എസ് തലസ്ഥാനമായ ടെന്നസി നഗരത്തിന്റെ പേരിൽ നിന്നാണ് മൂലകം 117ന് ടെന്നസ് എന്ന പേരു ലഭിച്ചത്. റഷ്യൻ ആണവശാസ്ത്രജ്ഞൻ യൂറി ഒഗനേസിയന്റെ സ്മരണാർത്ഥം മൂലകം 118ന് ഒഗനേസൺ എന്ന പേരും ലഭിച്ചു.
നിഹോനിയം Nh, മോസ്കോവിയം Mc, ടെന്നസ് Ts, ഒഗനേസൺ Og എന്നീ പ്രതീകങ്ങളാലാണ് അറിയപ്പെടുക.