ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ കളളപ്പണവും അഴിമതിയും ഇല്ലാതാക്കിയാല്‍ മോദി മോദി എന്ന് വിളിക്കാന്‍ താനും തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ബവാനിയില്‍ വ്യാപാരികളുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെജ്് രിവാള്‍.
തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖല തകരുമെന്നും കെജ്രിവാള് മുന്നറിയിപ്പ് നല്കി. പ്രധാനമന്ത്രിയുമായി പല കാര്യങ്ങളിലും തനിക്ക് അഭിപ്രായ ഭിന്നതയുണ്ട്. എന്നാല്‍ സ്വച്ഛ് ഭാരത് അഭിയാന്, യോഗ ദിനം തുടങ്ങിയവ പോലുളള പരിപാടികള്‍ക്ക് അദ്ദേഹത്തിന്റെ ഒപ്പം നില്‍ക്കുകയും ചെയ്തതായി കെജ് രിവാള്‍ ചൂ്ണ്ടിക്കാട്ടി. സാമ്പത്തിക പരിഷ്കാരം പ്രധാനമന്ത്രി നടപ്പാക്കിയത് തെറ്റായ രീതിയിലാണ് അതുകൊണ്ടാണ് അതിനെ എതിര്‍ക്കുന്നതെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക പരിഷ്കാരം മൂലം തൊഴിലാളികളും കൃഷിക്കാരും വ്യാപാരികളും തകര്‍ന്നു. പലര്‍ക്കും ജോലിയില്ലാത്ത അവസ്ഥയാണെന്നും കെജ് രിവാള്‍ ചൂണ്ടിക്കാട്ടി. ഒരു ദിവസം പല തവണ വസ്ത്രം മാറുന്ന നരേന്ദ്രമോദിയാണ് സാമ്പത്തിക പരിഷ്കാരത്തിനായി പലതും ത്യജിക്കണമെന്ന് ജനങ്ങളോട് പറയുന്നതെന്നും കെജ്്രിവാള്‍ പരിഹസിച്ചു. വന്‍തുക വായ്പയെടുത്ത വ്യവസായികളായ സുഹൃത്തുക്കളെ സഹായിക്കാന്‍ വേണ്ടിയാണ് സാമ്പത്തിക പരിഷ്കാരം പ്രധാനമന്ത്രി നടപ്പാക്കിയിരിക്കുന്നതെന്നും കെജ് രിവാള്‍ ആരോപിച്ചു.