ബെംഗലൂരു: തമിഴ്നാട്ടിലേക്കുളള ബസ് സര്‍വ്വീസ് കര്‍ണാടക നിര്‍ത്തിവെച്ചു. രാവിലെ കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസിയുടെ ബസിന് നേര്‍ക്ക് തിരുവണ്ണാമലെയില് വെച്ച് കല്ലേറ് ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് സുരക്ഷ കണക്കിലെടുത്ത് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്.
സ്ഥിതി മോശമായാല്‍ നിലവിലെ പാതിവഴിയിലായ സര്‍വ്വീസുകള്‍ കൂടി മുന്നറിയിപ്പില്ലാതെ നിര്‍ത്തിവെയ്ക്കുമെന്ന് കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസി അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ട്രിപ്പ് പോയ ബസുകള്‍ മടക്കി വിളിക്കാന്‍ കെഎസ്ആര്‍ടിസിയും നീക്കം തുടങ്ങി. സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ബസുകള്‍ക്ക് നാശം സംഭവിക്കാന്‍ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.
തമിഴ്നാട്ടിലേക്കുളള സര്‍വ്വീസുകള്‍ അതിര്‍ത്തിയില്‍ അവസാനിപ്പിക്കാനും തീരുമാനിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് തീരുമാനമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു.
കര്‍ണാടകയും കേരളവും ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ അതിര്‍ത്തി മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അതിര്‍ത്തി ജില്ലകളിലെ എസ്പിമാരോട് ജാഗ്രത പാലിക്കാന്‍ ഡിജിപി ലോക്്നാഥ് ബഹ്റ നിര്‍ദ്ദേശിച്ചു.