കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0 ത്തിന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ സെമിയില്‍. അറുപത്തിയാറാം മിനിറ്റില്‍ മലയാളി താരം സി.കെ വിനീത് നേടിയ ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് കടന്നത്.
സമനില പോലും സെമിയിലേക്കുളള വഴി തുറക്കുമായിരുന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. അറുപത്തിയാറാം മിനിറ്റില്‍ റാഫിയുടെ പാസ് വിനീത് വലയിലാക്കുകയായിരുന്നു.
വിജയത്തോടെ 14 കളികളില്‍ നിന്നായി ബ്ലാസ്റ്റേഴ്സിന് 22 പോയിന്റായി. ഒന്നാം സ്ഥാനക്കാരായ മുംബൈയുമായി ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഉളളത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസ് ആണ് സെമിയില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.