ചെന്നൈ: ചിത്രീകരണത്തിനിടെ തമിഴ്സൂപ്പർ സ്റ്റാർ രജനീകാന്തിന് പരിക്കേറ്റു. വീഴ്ചയിലാണ് പരിക്കേറ്റതെന്നാണ് വിവരം. വൻ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന എന്തിരന്റെ തുടർച്ചയായി ഒരുക്കുന്ന 2.0 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രജനീകാന്തിന് പരിക്കേറ്റത്.
അതേസമയം നിസ്സാര പരിക്കു മാത്രമേറ്റ രജനീകാന്തിനെ ഉടൻ തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകി വിട്ടയച്ചു. അദ്ദേഹം തിരികെ വീണ്ടും ഷൂട്ടിംഗിൽ പങ്കു ചേർന്നതായാണ് വിവരം.
അടുത്ത വർഷത്തോടെ റിലീസിംഗിനൊരുങ്ങുന്ന 2.0 ലൈസ പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിനു സംഗീതമൊരുക്കുന്നത് എ.ആർ.റഹ്മാൻ ആണ്.