കൊച്ചി: കറന്‍സി പിന്‍വലിച്ച വിഷയത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ പ്രകീര്‍ത്തിച്ച് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെ.വി തോമസ്. രാഷ്ട്രീയമായി അതിനോട് അഭിപ്രായ ഭിന്നതയുണ്ടാകാമെങ്കിലും സര്‍ക്കാര്‍ നടപടി കളളപ്പണം കണ്ടെത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന് കെ.വി തോമസ് പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളളനോട്ട് സമൂഹത്തില്‍ ഇല്ലാതാകണം എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതുപോലെ നല്ല എല്ലാ കാര്യങ്ങള്‍ക്കും ഒരുമിച്ച് നില്‍ക്കുന്നതാണ് ഇന്ത്യന്‍ സമൂഹത്തിന്റെ സംസ്ക്കാരം. അത് ആര് ഭരിക്കുന്നു, ആര് നയിക്കുന്നുവെന്ന് നോക്കിയല്ല എല്ലാ നല്ല കാര്യങ്ങള്‍ക്കും നമ്മള് കൂടെ നില്‍ക്കുമെന്നും കെ.വി തോമസ് പറഞ്ഞു.
കറന്‍സി പിന്‍വലിക്കല്‍ പോലുളള തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും നിലവില്‍ അത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കെ.വി തോമസ് പറഞ്ഞു