ന്യൂഡൽഹി: രാജ്യതലസ്ഥാനം മൂടൽമഞ്ഞിൽ പുതയ്ക്കുന്നു. കനത്ത മൂടൽ മഞ്ഞിനേത്തുടർന്ന് ഡൽഹിയിൽ വിമാനസർവ്വീസുകളടക്കം വൈകുന്നതായി റിപ്പോർട്ട്. ഇതേത്തുടർന്ന് ഡൽഹിയിൽ നിന്നു യാത്രയാരംഭിക്കേണ്ട പന്ത്രണ്ടു തീവണ്ടികളുടെ സമയം പുനഃക്രമീകരിച്ചു. വിമാനസർവ്വീസുകളും താമസിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഡൽഹി-ചണ്ഡിഗഢ് വിമാനങ്ങൾ നാലു മണിക്കൂർ വരെ വൈകി. ഇൻഡിഗോ, ജെറ്റ് എയർവേയ്സ്, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവ്വീസുകളാണ് പ്രധാനമായും പ്രതിസന്ധി നേരിടുന്നത്. കനത്ത മൂടൽമഞ്ഞിനേത്തുടർന്ന് റൺവേ കാണാൻ കഴിയാത്തതാണ് ലാൻഡിംഗും, ടേക്ക് ഓഫും ബുദ്ധിമുട്ടിലാക്കുന്നത്. വെളളിയാഴ്ച വെളുപ്പിനെ ഡൽഹിയിൽ നിന്നു പുറപ്പെട്ട തീവണ്ടികൾ മിക്കതും വൈകിയാണോടുന്നത്. എഴുപതോളം തീവണ്ടികളും വൈകിയാണോടുന്നത്.