ന്യൂഡൽഹി : യുനസ്കോ പൈതൃക പട്ടികയിൽ യോഗയെ ഉൾപ്പെടുത്തി .ആരോഗ്യം , ഔഷധം , വിദ്യാഭ്യാസം , കല എന്നീ മേഖലകളിൽ യോഗ ചെലുത്തുന്ന സ്വാധീനം അംഗീകരിച്ചു കൊണ്ടാണ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നത്..പ്രായ, മത, ലിംഗ , വംശ ഭേദമെന്യേ ലോകമെങ്ങും യോഗ അഭ്യസിക്കുന്നുവെന്നും യുനസ്കോ വ്യക്തമാക്കി
മനസ്സിനെ ഏകാഗ്രമാക്കി മാനസികവും ശാരീരികവും ആത്മീയവുമായ നന്മ നൽകുന്നതാണ് യോഗ. ധാനവും ആസനങ്ങളും മന്ത്രങ്ങളും കൂടിച്ചേർന്ന യോഗ മനുഷ്യന് ആത്മസാക്ഷാത്കാരം നേടാൻ സഹായിക്കുന്നുവെന്നും യുനസ്കോ ചൂണ്ടിക്കാട്ടുന്നു.
ഭാരതത്തിൽ നിന്ന് കൂടിയാട്ടം , മുടിയേറ്റ് , രാം ലീല, വേദമന്ത്രങ്ങൾ തുടങ്ങിയ പൈതൃക സ്വത്തുക്കൾ യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് . ഇവയുടെ പ്രചാരണത്തിനും സംരക്ഷണത്തിനും യുനസ്കോയുടെ സഹായവും ലഭിക്കും. 2015 മുതൽ ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി യു എൻ ആചരിക്കുന്നുണ്ട് .