റായ്പൂർ : റായ്പൂരിലെ ക്ഷേത്രത്തിൽ ഭണ്ഡാരപ്പെട്ടിക്കടുത്ത് കാർഡ് സ്വൈപ്പ് മെഷീൻ സ്ഥാപിച്ചത് കൗതുകമായി . റായ്പൂരിലെ ബഞ്ചാരി ക്ഷേത്രത്തിലാണ് കാർഡ് സ്വൈപ്പ് മെഷീൻ സ്ഥാപിച്ചത് .
ശബരിമല ക്ഷേത്രവും ഈയിടെ ഇ – കാണിക്ക സംവിധാനം ഏർപ്പെടുത്തിയിരുന്നു. സോപാനത്തിന്റെ സമീപം ഏത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും സ്വീകരിക്കുന്ന മെഷീൻ ആണ് സ്ഥാപിച്ചത് .