മൊഹാലി: മൊഹാലി ടെസ്റ്റിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയം. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 103 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർ പാർത്ഥിവ് പട്ടേൽ അർദ്ധ സെഞ്ച്വറി നേടി. മുരളി വിജയ്, ചേതേശ്വർ പൂജാര എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.
രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ത്തിന് ഇന്ത്യ മുന്നിലെത്തി.