അഹമ്മദാബാദ് : ഗുജറാത്തിലെ വിവിധ നഗരസഭകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തകർപ്പൻ വിജയം . വാപി നഗരസഭയിലെ 44 സീറ്റുകളിൽ 42 ലും ബിജെപി വിജയിച്ചു. കഴിഞ്ഞ വട്ടം ബിജെപിക്ക് 35 സീറ്റുകളാണ് ഉണ്ടായിരുന്നത് .
കനാപൂർ കൻസാദ് നഗരസഭയിൽ 28 സീറ്റുകളിൽ 27 ഉം ബിജെപി നേടി . കോൺഗ്രസിന് വെറും ഒരു സീറ്റ് മാത്രമാണ് ലഭിച്ചത് . നേരത്തെ ഇവിടെ 11 സീറ്റുകളാണ് ബിജെപിക്കുണ്ടായിരുന്നത് . കോൺഗ്രസിന് പത്ത് സീറ്റുകളുണ്ടായിരുന്നു .
ഗോണ്ടൽ താലൂക്ക് പഞ്ചായത്തും ബിജെപി നേടി . ആകെയുള്ള 22 സീറ്റുകളിൽ 18 ഇടത്തും ബിജെപി വിജയിച്ചു . കോൺഗ്രസിന് നാല് സീറ്റ് മാത്രമാണ് ലഭിച്ചത് . കഴിഞ്ഞ വട്ടം ബിജെപിക്ക് ഇവിടെ പത്ത് സീറ്റ് മാത്രമാണുണ്ടായിരുന്നത്.
സംസ്ഥാനത്ത് 32 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 23 ഇടത്ത് ബിജെപി വിജയിച്ചു . നേരത്തെ 8 വാർഡുകൾ മാത്രമാണ് ബിജെപിയുടെ പക്കലുണ്ടായിരുന്നത് .