ദുബായ്: നഗരങ്ങള്‍ ചിത്രങ്ങള്‍ കൊണ്ട് മനോഹരമാക്കാന്‍ ഒരുങ്ങുകയാണ് ദുബായ് അധികൃതര്‍. പൊതു സ്വകാര്യ കമ്പനികളുടെ പിന്തുണയോടെ നഗരത്തിന്റെ വിവിധ കെട്ടിടങ്ങളിലും ചുമരുകളിലും ചിത്രങ്ങള്‍ ഒരുക്കാന്‍ ലക്ഷ്യമിടുന്ന സ്ട്രീറ്റ് മ്യൂസിയം പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ രണ്ടിന് ആരംഭിക്കും.
യുഎഇയുടെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സ്ട്രീറ്റ് മ്യൂസിയം എന്ന ആശയം ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം അനുമതി നല്കി. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും സഹകരണത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളിലും ചുമരുകളിലും ചിത്രീകരണം നടത്തും.
നഗരസഭയും ദുബായ് സര്‍ക്കാരിന്റെ മാധ്യമകാര്യ ഒഫീസും സംയുക്തമായി നടത്തുന്ന തെരുവ് മ്യൂസിയത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരന്മാരാണ് സൃഷികള്‍ ഒരുക്കുക. 16 ചിത്രകാരന്‍ന്മാര്‍ ചുമര് ചിത്രീകരണത്തില്‍ പങ്കാളികളാവും. നവീന ആശയങ്ങള്‍ക്കും മനോഹാരിതയ്ക്കുമായിരിക്കും പ്രാധാന്യം നല്‍കുക. രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.