ലഖ്നൗ : തിങ്കളാഴ്ച നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിൽ പങ്കെടുക്കില്ലെന്ന് നിതീഷ് കുമാർ . ആക്രോശ് എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭത്തിൽ സഖ്യകക്ഷിയായ ജെ ഡി യു പങ്കെടുക്കാത്തത് കോൺഗ്രസിനും ആർ. ജെ ഡിക്കും തിരിച്ചടിയായി . നോട്ട് പിൻവലിക്കലിനെ അനുകൂലിക്കുന്നത് കൊണ്ടാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കാത്തതെന്നും ബീഹാറിലെ സഖ്യത്തെ ഇത് ബാധിക്കില്ലെന്നും ജെഡിയു ജനറൽ സെക്രട്ടറി പവൻ വർമ വ്യക്തമാക്കി.
പ്രതിപക്ഷത്തിന് അവരുദ്ദേശിക്കുന്ന രീതിയിൽ പ്രക്ഷോഭവുമായി മുന്നോട്ടു പോകാമെന്നും എന്നാൽ തങ്ങൾ പ്രക്ഷോഭത്തിനില്ലെന്നും പവൻ വർമ പറഞ്ഞു. നിതീഷ് കുമാർ ഇക്കാര്യം ആർ.ജെ.ഡി, കോൺഗ്രസ് കക്ഷികളെ അറിയിച്ചിട്ടുണ്ട്. കള്ളപ്പണത്തിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതായി നിതീഷ് കുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ധീരമായ തീരുമാനമാണിതെന്നായിരുന്നു നിതീഷിന്റെ പരാമർശം.
കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ കഴിഞ്ഞ നവംബർ എട്ടിനാണ് പ്രധാനമന്ത്രി നോട്ട് പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.