ന്യൂഡൽഹി: കോൺഗ്രസ് പുനഃസംഘടന വിഷയത്തിൽ തുടർചർച്ചകൾക്കായി സംസ്ഥാന നേതാക്കൾ ഡൽഹിയിൽ. കെപിസിസി അദ്ധ്യക്ഷൻ വി.എം സുധീരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
ഹൈക്കമാൻഡിന് കൈമാറിയ അന്തിമപട്ടികയിൽ ഇന്ന് ധാരണയായേക്കും. ഡി.സി.സി പ്രസിഡന്റുമാരെ സംബന്ധിച്ച് ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ചര്‍ച്ചയില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ആരെ നിയമിക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. പുതിയ ഡിസിസി അദ്ധ്യക്ഷന്മാരുടെ പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്നാണ് സൂചന.