ഇന്ത്യൻ വംശജയായ നിക്കി ഹാലെയെ ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധിയായി നിയുക്ത പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നിർദേശിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രൈമറികളിൽ ട്രംപിനെ രൂക്ഷമായി വിമർശിക്കുകയും മാർക്കോ റൂബിയോയെ പിന്തുണയ്ക്കുകയും ചെയ്ത നിക്കി പിന്നീട് ട്രംപിന് വേണ്ടി പ്രവർത്തിക്കുകയായിരുന്നു.
ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ രാജ്യം ഏറെ പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ക്യാബിനറ്റിലേക്ക് ട്രംപ് തന്നെ ക്ഷണിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് നിക്കി പ്രതികരിച്ചു. സെനറ്റിന്റെ കൂടി അംഗീകാരം ലഭിച്ചാൽ ക്യാബിനറ്റ് സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടവും നിക്കിക്ക് സ്വന്തമാകും.
നിലവിൽ ദക്ഷിണ കരോലിനയിലെ ഗവർണറാണ് നിക്കി. പഞ്ചാബിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് നിക്കിയുടെ മാതാപിതാക്കൾ.