കോഴിക്കോട് : കോഴിക്കോട് ഡൗണ്ടൗണ് കേസില്‍ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.കെ.പി.പ്രകാശ് ബാബു ഉള്‍പ്പെടെ മുഴുവന്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടു. തെളിവിന്റെ അഭാവത്തില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ വിട്ടത്.
2014 ഒക്ടോബര്‍ 23നായിരുന്നു കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് രണ്ടാംഗേറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന ഡൗണ്ടൗണ് ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യത്തിന് സാഹചര്യമൊരുക്കിയതിനെതിരെ യുമമോര്‍ച്ച പ്രവര്‍ത്തകര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന കെ.പി. പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ഹോട്ടലിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഇതിനെതിരെ ഹോട്ടല്‍ അധികൃതര്‍ നല്കിയ കേസിലാണ് ഇപ്പോഴത്തെ വിധി.
വിധി സ്ത്രീസമൂഹത്തിനുവേണ്ടി ചെയ്ത സമരത്തിന്റെ വിജയമെന്ന് പ്രകാശ് ബാബു കോടതിവിധിയോട് പ്രതികരിച്ചു.
ഡൗണ്ടൗണ് സംഭവത്തില്‍ പൊലീസ് പ്രകാശ് ബാബു ഉള്‍പ്പെടെ എട്ടുപേരെയാണ് പ്രതിചേര്‍ത്തത്. 19 ദിവസം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജയിലില്‍ കിടന്നു. എന്നാല്‍ കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ വാദിഭാഗത്തിന് ആയില്ല. അതിനാല്‍ തെളിവിന്റെ അഭാവത്തില്‍ ഇവരെ കോഴിക്കോട് ജുഡീഷ്യന്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിടുകയായിരുന്നു.