ഏലപ്പാറ: മോഹന്‍ലാലിന്റെ കയ്യില്‍ നിറയെ കളളപ്പണമുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഏലപ്പാറയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് എംഎം മണിയുടെ പരാമര്‍ശം. കളളപ്പണമുളളതുകൊണ്ടാണ് മോഹന്‍ലാല്‍ നോട്ട് പിന്‍വലിച്ചതിനെ അനുകൂലിക്കുന്നത്. കളളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിലാണ് മോഹന്‍ലാല്‍ എന്നും മണി പറഞ്ഞു.
പ്രസംഗത്തിനിടെ ഒ രാജഗോപാൽ എംഎല്‍എയെയും എംഎം മണി അധിക്ഷേപിച്ചു. രാജഗോപാലിന്റെ തലയ്ക്ക് സുഖമില്ലെന്നും കേരള ജനതയ്ക്ക് പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിനെ എംഎല്‍എയാക്കിയതെന്നും എംഎം മണി പറഞ്ഞു.