ന്യൂഡൽഹി: സഹകരണ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ്. സത്യസന്ധരായ നിക്ഷേപകർക്ക് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുളള ബിജെപി സംഘത്തിനാണ് ജെയ്റ്റ്ലി ഉറപ്പ് നൽകിയത്.
കളളപ്പണം തടയാനുളള കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ ഇടത്-വലത് മുന്നണികളുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്, എംപിമാരായ രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി, റിച്ചാർഡ് ഹേ തുടങ്ങിയവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.