കാബൂൾ : കാബൂളിൽ ഷിയ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബഖിർ ഉൽ ഒലും പള്ളിയിലാണ് ആക്രമണം നടന്നത്.
വിശ്വാസികൾ പ്രാർത്ഥനയ്ക്ക് തയ്യാറെടുക്കുന്നതിനിടെ പള്ളിയിൽ കയറിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.