ശ്രീനഗർ : അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. മൂന്നു സൈനികർക്ക് പരുക്കേറ്റു. രജൗരി മേഖലയിൽ ഇന്നലെ രാത്രി ആരംഭിച്ച കനത്ത വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയതായി സൈനിക വക്താവ് അറിയിച്ചു.
നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിനു ശേഷം നിരവധി തവണ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു . ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയതോടെ നിരവധി പാക് സൈനിക പോസ്റ്റുകൾ തകർക്കപ്പെട്ടിരുന്നു