അമരാവതി : ആന്ധ്രയിൽ റാഗിംഗിനെ തുടർന്ന് ബി ടെക് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു . തെലുഗുദേശം പാർട്ടി നേതാവിന്റെ മകളും നന്ദ്യാലിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയുമായിരുന്ന ഉഷാറാണിയാണ് ആത്മഹത്യ ചെയ്തത്.
ദീപാവലി അവധിക്ക് ശേഷം കോളേജിലേക്ക് പോയ ഉഷാറാണി അന്ന് തന്നെ തിരിച്ചു വരികയും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഹോസ്റ്റലിൽ വച്ച് വസ്ത്രം മാറുന്നതിനിടെ സീനിയർ വിദ്യാർത്ഥികൾ വീഡിയോ എടുത്തെന്നും ഇത് വച്ച് ബ്ളാക്ക് മെയിൽ ചെയ്തെന്നുമാണ് റിപ്പോർട്ട് . വിവാഹാഭ്യർത്ഥനയുമായി ഉഷാറാണിയെ സമീപിച്ച കോളേജിലെ ഒരു അദ്ധ്യാപകന് സംഭവത്തിൽ പങ്കുണ്ടെന്ന് പറയപ്പെടുന്നു .
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .