ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകളിലെ സൈ്വപ്പിംഗ് മെഷീന്
വഴി 2000 രൂപ വരെ പിന്‍വലിക്കാനുളള സൗകര്യം ഒരുങ്ങുന്നു. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടുളള പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. എസ്ബിഐയുടെ കാര്‍ഡ് സൈ്വപ്പിംഗ് മെഷീന് ഏര്‍പ്പെടുത്തിയിട്ടുളള പമ്പുകളില്‍ ഈ സൗകര്യമേര്പ്പെടുത്തുന്നതിനാണ് നിലവില്‍ ധാരണയായിട്ടുളളത്.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ബിപിസിഎല്‍, എച്ച്പിസിഎല്‍ പ്രതിനിധികള്‍ എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ മാസം 24 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്ന് പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനു ശേഷമാണ് ഈ സൗകര്യം നിലവില്‍ വരിക.
എടിഎം മെഷീനുകളില്‍ പുതിയ നോട്ടുകള്‍ ഉള്‍പ്പെടുത്താനാവശ്യമായ നവീകരണം നടത്താന്‍ കാലതാമസം വരുന്നത് പരിഗണിച്ചാണ് പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. പണം പിന്‍വലിക്കാന്‍ ബാങ്കുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും കാത്തുനില്‍ക്കുന്നത് ഒഴിവാക്കാനും സൗകര്യം സഹായിക്കും.
എസ്ബിഐയുടെ കാര്‍ഡ് സൈ്വപ്പിംഗ് മെഷീന് ഏര്‍പ്പെടുത്തിയിട്ടുളള രാജ്യത്തെ 2500 പെട്രോള്‍ പമ്പുകളില്‍ ഈ സൗകര്യം നിലവില്‍ വരും. വരും ദിവസങ്ങളില്‍ മറ്റ് ബാങ്കുകളുമായി ചര്‍ച്ച ചെയ്ത ശേഷം രാജ്യത്തെ 20,000 ത്തോളം പെട്രോള്‍ പമ്പുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്.
വാഹനങ്ങളില്‍ ഇന്ധനം നിറച്ച ശേഷം പണം നല്‍കാനാണ് നിലവില്‍ ഇത്തരം മെഷീനുകള്‍ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും നേരിട്ട് പണം എടുക്കാനും സാധിക്കില്ല. കാര്‍ഡ് സൈ്വപ്പ് ചെയ്ത ശേഷം കൗണ്ടറുകളില്‍ നിന്നും നോട്ടുകള്‍ കൈപ്പറ്റുകയായിരിക്കും സ്വീകരിക്കുന്ന രീതി.