നാസിക്: നാസിക്-ഔറംഗാബാദ് റോഡിൽ രണ്ടു വാഗനങ്ങളിൽ നിന്നായി 73 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. നാസിക്കിൽ നിന്നും കോപാർഗോണിലേയ്ക്കു സഞ്ചരിച്ചിരുന്ന ഒരു വാഹനത്തിൽ നിന്നും 32,99,500 രൂപയും, ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിലെ വൈജാപൂരിലേക്കു സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനത്തിൽ നിന്നും 40 ലക്ഷം രൂപയുമാണ് പിടി കൂടിയത്.
പണം പിടികൂടുയതിനേത്തുടർന്ന് ഇൻകം ടാക്സ് വിഭാഗത്തിൽ വിവരമറിയിക്കുകയും, ബാങ്കിംഗ് ഉദ്യോഗസ്ഥരും, നോട്ടെണ്ണുന്ന മെഷീനുമായെത്തി പണം എണ്ണി തിട്ടപ്പെടുത്തുകയുമായിരുന്നു.
ഇത്രയധികം പണം കടത്തിയതിന്റെ കാരണവും, വാഹനങ്ങളുടെ ഉടമകളേ സംബന്ധിച്ച വിവരങ്ങളും കണ്ടെത്തേണ്ടതായുണ്ടെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പിടിച്ചെടുത്തത് കേന്ദ്രസർക്കാർ പിൻവലിച്ച 500, 1000 രൂപയുടെ നോട്ടുകളാണെന്നും പൊലീസ് അറിയിച്ചു.