പശ്ചിമബംഗാൾ: ജില്ലാ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞ കോൺഗ്രസ് നേതാവിനെതിരേ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തു. പശ്ചിമബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ ആദിർ ചൗധരിയ്ക്കെതിരേയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നവംബർ 14നാണ് കേസിനാസ്പദമായ സംഭവം. മുർഷിദാബാദ് ജില്ലയിലെ ഒരു പൊതുയോഗത്തിൽ വച്ച് ജില്ലാമജിസ്ട്രേറ്റ് ആയ വൈ.രത്നാകർ റാവുവിനെ അസഭ്യം പറഞ്ഞുവെന്നാണ് കേസ്. ബെർഹാംപോർ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രിയോടെ എഫ്.ഐ.ആർ ഫയൽ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.