കൊച്ചി: ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 16 മുതല്‍ ഒരു ചിത്രവും പ്രദര്‍ശനത്തിന് നല്‍കില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് കേരളയുടെയും സംയുക്തയോഗത്തില്‍ തീരുമാനം.
ഡിസംബര്‍ 16നു ശേഷമുളള പുതിയ ചിത്രങ്ങളുടെ ചിത്രീകരണം നിര്‍ത്തി വയ്ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. തിയേറ്റര്‍ വിഹിതത്തിന്റെ പകുതി വേണമെന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. വാര്‍ത്താ സമ്മേളനത്തില്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന് പ്രസിഡന്റ് സിയാദ് കോക്കര്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സുരേഷ് കുമാര്‍ തുടങ്ങിയവർ സംസാരിച്ചു.