കറാച്ചി : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ സൂഫി ആരാധനാലയത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ മുപ്പത് പേർ കൊല്ലപ്പെട്ടു . നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട് .
കറാച്ചിയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ലാസ്ബെല ജില്ലയിലാണ് സ്ഫോടനം നടന്നത് . ഷാ നൂറാനി ദർഗയിൽ നടക്കുന്ന സൂഫി ആഘോഷത്തിനിടെയാണ് സ്ഫോടനം .മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
ഉൾപ്രദേശമായതിനാൽ ഫലപ്രദമായ രക്ഷാപ്രവർത്തനം സാദ്ധ്യമാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലത്തിനടുത്ത് വലിയ ആശുപത്രികൾ ഇല്ലാത്തത് മരണസംഖ്യ ഉയർത്തുമെന്ന് ആശങ്കയുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും
ഏറ്റെടുത്തിട്ടില്ല.