ന്യൂഡൽഹി: മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. വ്യാപാരം, നിക്ഷേപം, സുരക്ഷ തുടങ്ങിയ രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കരാറുകളിൽ ഒപ്പുവയ്ക്കും.
സൈനികേതര ആണവ കരാറുകളും പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ചർച്ചയാകും. ജപ്പാൻ ചക്രവർത്തി അകിഹിതോ, പ്രധാനമന്ത്രി ഷിൻസോ ആബെ എന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ജപ്പാൻ സന്ദർശിക്കുന്നത്.