മുംബൈ: ഈ വരുന്ന ശനിയും ഞായറും ബാങ്കുകള്‍ക്ക് പ്രവര്‍ത്തി ദിവസം. ഇതു സംബന്ധിച്ച ഉത്തരവ് റിസര്‍വ് ബാങ്ക് പുത്തിറക്കി. 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ശനിയും ഞായറും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.
ഇന്നലെയാണ് രാജ്യത്ത് 500 ന്റെയും 1000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കിയത്. പ്രധാനമന്ത്രി നേരിട്ട് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്. കളളപ്പണം തടയുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടാണ് നടപടി.
പൊതുജനങ്ങള്‍ക്ക് നോട്ടുകള്‍ മാറിയെടുക്കാന്‍ ഈ മാസം 10 മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും അവസരം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ശനിയും ഞായറും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.