ന്യൂഡല്‍ഹി: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി ആശങ്കപ്പെടുത്തുന്നത് അഴിമതിക്കാരെയും കളളപ്പണക്കാരെയുമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സത്യസന്ധമായി നികുതി നല്കുന്നവര് ഒരിക്കലും വേവലാതിപ്പെടേണ്ടെന്നും പ്രധാനമന്ത്രിയുടെ നടപടി ചരിത്രപരവും ധീരവുമാണെന്നും വെങ്കയ്യ നായിഡു ഡല്‍ഹിയില്‍ പറഞ്ഞു.
കളളപ്പണക്കാര്‍ക്ക് അക്കാര്യം അറിയിക്കാന്‍ മതിയായ സമയം സര്‍ക്കാര്‍ നല്‍കിയിരുന്നു. സമ്പത്ത് വെളിപ്പെടുത്തി നിയമപരമായി നികുതി അടയ്ക്കാനുളള സമയവും നല്കി. അനധികൃത സമ്പാദ്യം കൈവശമുളളവര്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ നടപടിയില്‍ വേവലാതി. ഇക്കാര്യത്തില്‍ സത്യസന്ധരായ നികുതിദായകരുടെ താല്പര്യം സംരക്ഷിച്ചുകൊണ്ടാണ് സര്‍്ക്കാരിന്റെ നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.
കളളപ്പണത്തിനെതിരായ യുദ്ധം സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. അത് തുടരുമെന്നാണ് പുതിയ നടപടികളും വ്യക്തമാക്കുന്നതെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് ഉള്‍പ്പെടെയുളളവരും പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ചു. കളളപ്പണത്തിനെതിരായ യുദ്ധത്തില്‍ ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്ന് ഫ്ട്നവിസ് ചൂണ്ടിക്കാട്ടി.