ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ധീരമായ തീരുമാനത്തെ സ്വാഗതം ചെയ്ത് രാഷ്ട്രപതി പ്രണബ് മുഖർജി. കളളപ്പണനിക്ഷേപത്തെയും, കളളനോട്ടുകളെയും ക്രിയാത്മകമായി നേരിടാൻ കഴിയുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കമെന്ന് രാഷ്ട്രപതി തന്റെ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ ജനങ്ങളോട് പരിഭ്രാന്തരാവരുതെന്നും, കേന്ദ്രസർക്കാർ മുന്നോട്ടു വച്ചിട്ടുളള മാർഗ്ഗനിർദ്ദേശങ്ങളെ പിൻതുടർന്ന് കൈവശമുളള 500/1000 കറൻസികൾ മാറ്റി വാങ്ങാവുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു. 500ൽ താഴെയുളള നോട്ടുകൾ സാധാരണ രീതിയിൽ തന്നെ വിനിമയം ചെയ്യാവുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.