ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്റെ വെടിവെയ്പ് തുടരുന്നു. രജൗരിയിലെ നൗഷേര സെക്ടറിലാണ് രാവിലെ വെടിവെയ്പ് ഉണ്ടായത്. 8.45 ഓടെ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഈ മേഖല ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു.
ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല ഇന്ത്യന്‍ സൈനികരും തിരിച്ചടിച്ചു. ഇന്നലെ മേന്ദാര്‍ സെക്ടറിലെ മാന്‍കോട്ട്, ബലാകോട്ട് മേഖലകളിലും പാകിസ്ഥാന് വെടിയുതിര്‍ത്തിരുന്നു.