സ്പാനിഷ് ലാലിഗയിൽ കരുത്തരായ ബാഴ്സലോണയ്ക്ക് ജയം. സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കറ്റാലൻ ടീം മറികടന്നത്. 15 ആം മിനിട്ടിൽ വിറ്റോളോയിലൂടെ സെവിയ്യയാണ് ആദ്യം ഗോളടിച്ചത്. സെർജിയോ റോബർട്ടോയുടെ പിഴവിൽ നിന്നായിരുന്നു ഗോൾ.
43ആം മിനിട്ടിൽ സൂപ്പർ സ്ട്രൈക്കർ ലയണൽ മെസി ബാഴ്സയെ ഒപ്പമെത്തിച്ചു. 61 ആം മിനിട്ടിൽ യുറുഗ്വൻ സ്ട്രൈക്കർ ലൂയി സുവാരസ് ജയമുറപ്പിച്ച ഗോൾ നേടി. ലീഗിൽ തുടർച്ചയായ രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിച്ച ലൂയി സുവാരസിന് മലാഗയ്ക്ക് എതിരായ അടുത്ത മത്സരം കളിക്കാനാവില്ല.
11 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുള്ള ബാഴ്സലോണ റയൽമാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്.