കാര്‍ഗില്‍: ഷിയ വംശജരെ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നടക്കുന്ന പീഡനത്തിനെതിരേ കശ്മീരില്‍ ഷിയ വിഭാഗങ്ങളുടെ പ്രതിഷേധം. കാര്‍ഗിലിലാണ് ഇന്നലെ ഷിയ വംശജര്‍ പാകിസ്ഥാനിലെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തെരുവില്‍ ഇറങ്ങിയത്. ഇമാം ഖൊമേനി മെമ്മോറിയല്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പാക് സര്‍ക്കാര്‍ തീവ്രവാദിയായി മുദ്രകുത്തിയിരിക്കുന്ന ഷിയ പുരോഹിതന് ശെയ്ഖ് മൊഹ്സിന്‍ അലി നജാഫിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായിട്ടാണ് ഷിയ വിഭാഗക്കാര്‍ തെരുവില്‍ ഇറങ്ങിയത്. ഗില്‍ജിത് ബാല്‍ട്ടിസ്ഥാനില്‍ നിന്നുളള പുരോഹിതനാണ് ശെയ്ഖ് മൊഹ്സിന്‍ അലി നജാഫി. യഥാര്‍ഥ തീവ്രവാദികള്‍ സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് നജാഫിയെപ്പോലുളളവരെ പാക് സര്‍ക്കാര്‍ തീവ്രവാദികളായി മുദ്രകുത്തിയിരിക്കുന്നതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
ശെയ്ഖ് മൊഹ്സിന്‍ അലി നജാഫി ഒരു രാഷ്ട്രീയക്കാരനല്ലെന്നും അദ്ദേഹത്തിന്റെ പേരില്‍ നടക്കുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങിടാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ഷിയ വംശജരെ ലക്ഷ്യമിട്ട് അടുത്തിടെ പാകിസ്ഥാനില്‍ വ്യാപകമായ അക്രമമാണ് നടക്കുന്നത്. ന്യൂനപക്ഷമായ ഷിയ വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ട് തീവ്രവാദികള്‍ പരസ്യപ്രചാരണം നടത്തുകപോലും ചെയ്യുന്നുണ്ട്.