അകോല : സ്വന്തം ഡ്രൈവർക്ക് അവിസ്മരണീയമായ യാത്ര അയപ്പ് നൽകി കളക്ടർ ഏത് ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന സന്ദേശം നൽകി മാതൃകയായി. അകോല കളക്ടറായ ജി ശ്രീകാന്താണ് ഡ്രൈവർ ദിഗംബർ താക്കിന് അവിസ്മരണീയമായ യാത്ര അയപ്പ് ഒരുക്കിയത്.
35 വർഷത്തോളം കളക്ടർമാരുടെ ഡ്രൈവറായി സേവനമനുഷ്ഠിച്ച ദിഗംബർ താക്ക് കളക്ടർ ഓടിച്ച കാറിലാണ് യാത്രയയപ്പ് പരിപാടിയിൽ സംബന്ധിക്കാൻ ഓഫീസിൽ എത്തിയത്. അലങ്കരിച്ച കാറിൽ മുൻസീറ്റിലിരുന്ന് ഓടിക്കുന്ന ആളെ കണ്ട് ജീവനക്കാരും ഒപ്പം നാട്ടുകാരും അത്ഭുതപ്പെട്ടു.
കഴിഞ്ഞ മുപ്പത്തഞ്ച് വർഷമായി കളക്ടർമാരെ സുരക്ഷിതമായി ഓഫീസിൽ എത്തിച്ച് സംസ്ഥാനത്തെ സേവിച്ച ആളാണ് ദിഗംബർ കാക്ക്. അദ്ദേഹത്തിന്റെ യാത്ര അയപ്പ് അവിസ്മരണീയമാക്കണമെന്ന് തീരുമാനിച്ചതിനെ തുടർന്നാണ് താൻ ഡ്രൈവറായതെന്ന് കളക്ടർ ശ്രീകാന്ത് പറഞ്ഞു.