ശ്രീനഗർ : ജമ്മു കശ്മീരിലെ സോപോറിൽ ലഷ്കർ ഭീകരൻ അറസ്റ്റിലായി. തുജ്ജർ സ്വദേശിയായ ഉമർ ആണ് അറസ്റ്റിലായത്.രജപുട്ടാന റൈഫിൾസും കശ്മീർ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരൻ വലയിലായത്.
കഴിഞ്ഞയാഴ്ച കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്ക് പാക് പണമൊഴുക്കുന്ന ആറ് തീവ്രവാദികളെ സൈന്യം പിടികൂടിയിരുന്നു. അതിർത്തിയിൽ പാക് വെടിവെപ്പ് രൂക്ഷമായിരിക്കെ നുഴഞ്ഞു കയറ്റം തടയാൻ ശക്തമായ നടപടികളാണ് സുരക്ഷാ സേന സ്വീകരിച്ചിരിക്കുന്നത് .