യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ റയൽ മാഡ്രിഡിനും യുവന്റസിനും സമനിലകുരുക്ക്.റയൽ മാഡ്രിഡിനെ പോളണ്ട് ക്ലബ് ലെഗിയ വാഴ്സയാണ് സമനില തളച്ചത്.
ഇരു ടീമുകളും മൂന്ന് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. റയലിനായി ഗരത് ബെയ്ൽ, കരീം ബെൻസീമ, മാറ്റോ കൊവാസിക് എന്നിവരാണ് ലക്ഷ്യം കണ്ടത്. യുവന്റസും ഒളിംപിക് ലിയോൺസ് ഓരോ ഗോൾവീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്.
മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട്,സ്പോർട്ടിങ്ങിനെ തോൽപ്പിച്ചു.