ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എട്ട് ഭീകരര്‍ ജയില്‍ ചാടി. നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകരാണ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ജയില്‍ വാര്‍ഡറെ വധിച്ച ശേഷമായിരുന്നു ഇവര്‍ ജയില്‍ ചാടിയത്.
രമാകാന്ത് എന്ന ജയില്‍ ജീവനക്കാരെ വധിച്ചശേഷമാണ് ഭീകരര്‍ ജയില്‍ ചാടിയത് എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയിലിലെ ബി ബ്ലോക്കിലായിരുന്നു ഭീകരരെ പാര്‍പ്പിച്ചിരുന്നത്.
ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് സ്ഫോടനക്കേസുകളില്‍ അടക്കം പ്രതിയായ ഭീകരരാണ്.