ഇന്ന് ദേശീയ ഏകതാ ദിനം. രാഷ്ട്രത്തെ സംയോജിപ്പിച്ച ഭാരതത്തിന്റെ പ്രിയ പുത്രൻ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ആണ് ദേശീയ ഏകതാ ദിനമായി ആചരിക്കുന്നത്.
മാറ്റിനിർത്തപ്പെടേണ്ടതോ പിന്നിൽ ചേർക്കേണ്ടതോ അല്ല സർദാർ വല്ലഭായി പട്ടേലിന്റെ ജീവിതവും സേവനങ്ങളുമെന്ന നിലപാടിലാണ് 2014 മുതൽ നരേന്ദ്ര മോദി സർക്കാർ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ ഏകതാ ദിവസമായി ആചരിക്കാൻ തീരുമാനിച്ചത്.