കൊല്ലം: പൊലീസിന്റെ തൊപ്പിയും വച്ച് പ്രതികളുടെ സെൽഫി ഫേസ്ബുക്കിൽ. കൊല്ലം കാവനാട് പൊലീസ് സ്റ്റേഷനിൽ പെറ്റിക്കേസിൽ കസ്റ്റഡിയിലായ പ്രതികളാണ് സ്റ്റേഷനുളളിലെ ‘വിശ്രമവേള ആനന്ദമാക്കിയത്’.
ഇന്നലെ രാത്രി പൊതുസ്ഥലത്ത് മദ്യപിച്ചതിനേത്തുടർന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പൊലീസ് പിടികൂടിയത്.
ഫീലംഗ് ഹാപ്പി ഫ്രം കാവനാട് പൊലീസ് സ്റ്റേഷൻ എന്ന തലക്കെട്ടോടെയാണ് സീനിയർ പൊലീസ് ഓഫീസറുടെ തൊപ്പിയും വച്ച് പ്രതികൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. സാജ് അലോഷ്യസ് എന്ന പ്രതിയാണ് മറ്റുളളവരോടൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ടത്. ഒപ്പം മറ്റു പ്രതികളായ ടോണി ഫ്രാൻസിസ്, ബിജോ ബെൻ എന്നിവരെയും കാണാം. അതേസമയം പൊലീസുദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഫോട്ടോയെടുത്തതെന്ന് പറയപ്പെടുന്നു.
തൊപ്പി നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ ആരെന്നു വ്യക്തമായിട്ടില്ലെങ്കിലും, പ്രതികളുടെ പൊലീസ് സെൽഫി കുരുക്കിലാക്കിയത് പൊലീസിനെയാണ്