ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ലീഡറുമായ അരവിന്ദ് കെജ്രിവാളിനെ വധിക്കുമെന്നു ഭീഷണി. ഡൽഹിയിൽ പ്രവേശിച്ചാൽ ആ നിമിഷം വെടി വച്ചു കൊല്ലുമെന്ന് ഡൽഹി പൊലീസിന്റെ എമർജൻസി നമ്പരായ നൂറിൽ വിളിച്ചാണ് അജ്ഞാതൻ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ചണ്ഡിഗഢിൽ നിന്നും കെജ്രിവാൾ ഡൽഹിയിലേക്കു പുറപ്പെടാൻ ഏതാനും മണിക്കൂറുകൾ അവശേഷിക്കുമ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതേസമയം ഭീഷണി മുഴക്കിയ ആളെ ഇതു വരെ കണ്ടെത്താനായിട്ടില്ല. സംഭവത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതൊരു ഭീഷണി കോൾ തന്നെയായിരുന്നുവെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.