ന്യൂഡൽഹി: മദ്യപിച്ചു വിമാനം പറത്താനെത്തിയ രണ്ടു പൈലറ്റുമാരെ അധികൃതർ പിടി കൂടി. ജെറ്റ് എയർവേയ്സ്, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികളിലെ പൈലറ്റുമാർക്കാണ് സസ്പെൻഷൻ ലഭിച്ചത്.
പാരീസ്-മുംബൈ ജെറ്റ് എയർവേയ്സ് വിമാനത്തിൽ ഡ്യൂട്ടിക്കു കയറാനെത്തിയ പൈലറ്റിനെ മൂന്നു മാസത്തേക്കും, ബർമിംഗ്ഹാം-ന്യൂഡൽഹി വിമാനത്തിൽ ഡ്യൂട്ടിക്കു കയറാനെത്തിയ എയർ ഇന്ത്യ പൈലറ്റിനെ മൂന്നു വർഷത്തേക്കുമാണ് സസ്പെന്റ് ചെയ്തത്.
എയർ ഇന്ത്യ പൈലറ്റ് രണ്ടാം തവണയാണ് മദ്യപിച്ചു ജോലിക്കെത്തിയതിനേത്തുടർന്ന് പിടിയിലാകുന്നത്. അതിനാലാണ് ഇയാൾക്ക് മൂന്നു വർഷത്തേക്ക് സസ്പെൻഷൻ ലഭിച്ചത്.