തിരുവനന്തപുരം: ഇക്കുറി എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിക്കും. 23 ന് അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ മൂന്ന് മുതല്‍ 14 വരെയും പിഴയോടുകൂടി നവംബര്‍ 16 മുതല്‍ 21 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കുമെന്ന് പരീക്ഷാഭവന് സെക്രട്ടറി അറിയിച്ചു.
എല്ലാ ദിവസവും ഉച്ചയ്ക്ക് 1.45 നാണ് പരീക്ഷ. മാര്‍ച്ച് എട്ടിന് ഒന്നാംഭാഷ പാര്‍ട്ട് ഒന്ന് മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീ. ഇംഗ്ലീഷ്/അഡീ. ഹിന്ദി/സംസ്കൃതം (അക്കാദമിക്)/സംസ്കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (സംസ്കൃത സ്കൂളുകള്‍ക്ക്). അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്കൂളുകള്‍ക്ക്) എന്നീ പേപ്പറുകളുടെ പരീക്ഷ നടക്കും.
രണ്ടാം ദിവസം മാര്‍ച്ച് ഒന്‍പതിന് 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട് മലയാളം/തമിഴ്/കന്നട/സ്പെഷ്യല്‍ ഇംഗ്ലീഷ്/ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്നിക്കല്‍ സ്കൂളുകള്‍ക്ക്)/അറബിക് ഓറിയന്റല്രണ്ടാം പേപ്പര്‍ (അറബിക് സ്കൂളുകള്‍ക്ക്/സംസ്കൃതം ഓറിയന്റല്രണ്ടാം പേപ്പര്‍ (സംസ്കൃതം സ്കൂളുകള്‍ക്ക്) എന്നിവയുടെ പരീക്ഷ നടക്കും.
മാര്‍ച്ച് 13 ന് 1.45 മുതല്‍ 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്, മാര്‍ച്ച് 14 ന് 1.45 മുതല്‍ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ്, മാര്‍ച്ച് 16 ന് 1.45 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ്, മാര്‍ച്ച് 20 ന് 1.45 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം, മാര്‍ച്ച് 21 ന് 1.45 മുതല്‍ 3.30 വരെ ഊര്‍ജതന്ത്രം, മാര്‍ച്ച് 22 ന് 1.45 മുതല്‍ 3.30 വരെ രസതന്ത്രം, മാര്‍ച്ച് 23 ന് 1.45 മുതല്‍ 3.30 വരെ ജീവശാസ്ത്രം എന്നിങ്ങനെയാണ് പരീക്ഷ നടക്കുക.