ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ മണ്ണാറശാലയിലെ ആയില്യം എഴുന്നള്ളത്ത് ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ടു മണിക്കും ഇടയിലാണ് എഴുന്നള്ളത്ത് നടക്കുക. ആയില്യം ചടങ്ങുകളില്‍ പങ്കെടുക്കാനും നാഗരാജാവിന് നൂറും പാലും നിവേദിക്കാനുമായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തിക്കഴിഞ്ഞു.
വലിയമ്മ ഉമാദേവി അന്തര്‍ജനം നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവുമായാണ് ആയില്യത്തിന് എഴുന്നളളുന്നത്. വൈകീട്ട് ഇല്ലത്തെ കാരണവരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന നൂറും പാലും, ഗുരുതി, തട്ടില്‍ നൂറുംപാലും എന്നീ ചടങ്ങുകളോടെ ആയില്യം ഉത്സവത്തിന് സമാപനമാകും.
ഞായറാഴ്ചയായിരുന്നു പ്രസിദ്ധമായ പൂയ്യം തൊഴല്‍. പൂയ്യ സദ്യയും ഉണ്ടായിരുന്നു.
ആയില്യം ഉല്‍സവം പ്രമാണിച്ച് തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.