ന്യൂഡൽഹി : എയർ ഇന്ത്യയുടെ ഡൽഹി – സൻഫ്രാൻസിസ്കോ സർവീസിന് ലോക റെക്കോർഡ് . 15,300 കിലോമീറ്റർ നിർത്താതെ പറക്കുന്ന ആദ്യ വിമാന സർവീസെന്ന റെക്കോർഡാണ് എയർ ഇന്ത്യ സ്വന്തമാക്കിയത് . അറ്റ്ലാന്റിക്കിനു പകരം പസഫികിനു മുകളിലൂടെയുള്ള വ്യോമമാർഗ്ഗം ഉപയോഗിച്ചുള്ള സർവീസിനാണ് റെക്കോർഡ്.
പസഫിക് വഴി യാത്ര ചെയ്താൽ 1400 കിലോമീറ്റർ ദൂരമാണ് അധികം പറക്കേണ്ടത്. അറ്റ്ലാന്റിക് വഴി എടുക്കുന്ന സമയത്തേക്കാൾ രണ്ട് മണിക്കൂർ കുറച്ചെടുത്താണ്െയർ ഇന്ത്യ സർവീസ് പൂർത്തിയാക്കിയത് . വിമാനം പറക്കുന്ന ദിശയും കാറ്റിന്റെ ദിശയും ഒരുപോലെ ആയതാണ് സമയലാഭത്തിന് കാരണമെന്ന് എയർ ഇന്ത്യ വെളിപ്പെടുത്തി.
എന്നാൽ എയർ ഇന്ത്യയുടെ റെക്കോർഡിനു രണ്ടു വർഷം മാത്രമേ ആയുസ്സുണ്ടാകാൻ സാദ്ധ്യതയുള്ളൂ.സിംഗപ്പൂർ എയർലൈൻസിന്റെ സിംഗപ്പൂർ – ന്യൂയോർക്ക് സർവീസ് ആരംഭിക്കുന്നതോടെ എയർ ഇന്ത്യയുടെ റെക്കോർഡ് പഴങ്കഥയാകും . 16,500 കിലോമീറ്റർ ദൂരം നിർത്താതെ പറക്കാനാണ് സിംഗപ്പൂർ എയർലൈൻസ് തയ്യാറെടുക്കുന്നത്.