ശ്രീനഗർ : അതിർത്തിയിൽ പാക് സൈന്യത്തിന്റെ പ്രകോപനത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ മറുപടി . ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടു . ജമ്മുവിലെ ഹിരാനഗറിലെ പോസ്റ്റുകൾക്ക് നേരേ പാക് സൈന്യം നടത്തിയ ആക്രമണത്തിനാണ് ഇന്ത്യൻ സൈന്യം ശക്തമായ മറുപടീ നൽകിയത് .
ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട് .സ്നൈപ്പറുകൾ ഉപയോഗിച്ചാണ് പാക് റേഞ്ചേഴ്സ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരേ ആക്രമണം നടത്തിയത്. വെടിവെപ്പിൽ ബി എസ് എഫ് ജവാൻ ഗുർനാം സിംഗിന് പരിക്കേറ്റതോടെയാണ് സൈന്യം പ്രത്യാക്രമണം തുടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ സിംഗിനെ ജമ്മു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.