ദുബായ്: സ്താനാര്‍ബുദ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ പിങ്ക് വര്ണമണിഞ്ഞു. ഒക്ടോബര്‍ മാസം സ്തനാര്‍ബുദ ബോധാവല്‍ക്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ബുര്‍ജ് ഖലീഫയെ ഇത്തരമൊരു ഉദ്യമത്തിനു തെരഞ്ഞെടുത്തത്.
ഈ മാസത്തിലെ വരുന്ന രണ്ടു വാരാന്ത്യങ്ങളിലെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ബുര്‍ജ് ഖലീഫയെ പിങ്ക് നിറത്തില്‍ കാണാനാവും. ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കുന്നവര്‍ക്ക് പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചും ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കാളിയാകാം.
സ്ത്രീകളില്‍ സ്താനാര്ബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.